ഓസ്‌ട്രേലിയക്ക് പുതിയ സഹ പരിശീലകൻ

മുൻ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ആൻഡ്രൂ മാക്ഡൊണാൾഡിനെ സഹ പരിശീലകനായി നിയമിച്ച് ഓസ്ട്രേലിയ. ക്രിക്കറ്റ് വിക്ടോറിയയുടെ കൂടെ ഷെഫീൽഡ് ഷീൽഡ് കിരീടം നേടിയതിന് ശേഷമാണ് മാക്ഡൊണാൾഡ് ജസ്റ്റിൻ ലങ്ങറുടെ സഹായിയായി നിയമിക്കപ്പെട്ടത്. ഈ സീസണിൽ വിക്ടോറിയയുടെയും മെൽബൺ റെനെഗഡ്സിന്റെയും കൂടെ മൂന്ന് ഡൊമസ്റ്റിക് കിരീടങ്ങൾ മക്‌ഡൊണാൾഡ് സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ ഡേവിഡ് സാകേർ ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ആൻഡ്രൂ മക്‌ഡൊണാൾഡ് എത്തുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീനലകനായും മക്‌ഡൊണാൾഡ് നിയമിക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹൺഡ്രഡ് ടൂർണ്ണമെന്റിലും പരിശീലകനായി മക്‌ഡൊണാൾഡ് ഉണ്ടാവും.