ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീമിന് പുതിയ കോച്ച്

- Advertisement -

ഇംഗ്ലണ്ടിന്റെ വനിത ക്രിക്കറ്റ് ടീം മുഖ്യ കോച്ചായി മുന്‍ ഓസ്ട്രേലിയ അന്താരാഷ്ട്ര താരം ലിസ കെയ്റ്റ്‍ലി. മാര്‍ക്ക് റോബിന്‍സണിന് പകരമാണ് ലിസ ഈ റോളില്‍ എത്തുന്നത്. ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീമില്‍ ഇത് ആദ്യമായാണ് ഒരു വനിത പരിശീലക എത്തുന്നത്. ജനുവരി മുതലാവും ഇംഗ്ലണ്ട് ടീമിനൊപ്പം ലിസ എത്തുന്നത്. വനിത ബിഗ് ബാഷില്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്റെ കോച്ചാണ് ലിസ.

ദി ഹണ്ട്രെഡില്‍ ലണ്ടന്‍ സ്പിരിറ്റിന്റെ കോച്ചായി ലിസയെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും ഇപ്പോള്‍ ഇംഗ്ലണ്ട് ദൗത്യം വന്നെത്തിയിരിക്കുന്നതിനാല്‍ തന്നെ അതില്‍ നിന്ന് ലിസ പിന്മാറുമെന്നാണ് അറിയുന്നത്.

Advertisement