ബോർഡർ-ഗവാസ്‌കർ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരായ തോൽവിയിൽ നിരാശ പ്രകടിപ്പിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. മത്സരം ആറ് വിക്കറ്റിന് ജയിച്ച ആതിഥേയർ നാല് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് മുന്നിലെത്തി.

ആദ്യ ഇന്നിംഗ്‌സിൽ 260 റൺസിന്റെ മാന്യമായ സ്‌കോർ നേടിയിട്ടും ഓസ്‌ട്രേലിയ കളി നഷ്ടപ്പെടുത്തുക ആയിരുന്നു എന്ന് കമ്മിൻസ് പറഞ്ഞു. ഇന്ത്യ നന്നായി ബാറ്റ് ചെയ്തു എന്നും അവരുടെ ഒന്ന് രണ്ട് കൂട്ടുകെട്ടുകൾ തകർക്കാൻ ഞങ്ങൾക്ക് ആയില്ല എന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കളിയിലും പ്രത്യേകിച്ച് ഈ മത്സരത്തിൽ വ്ഹില ഘട്ടത്തിൽ ഞങ്ങൾ മുന്നിൽ ആയിരുന്നു. അവിടെ നിന്നുള്ള തോൽവി വേദനാജനകമാണെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. രണ്ട് മത്സരങ്ങളും ഓസ്‌ട്രേലിയയെ സംബന്ധിച്ച് നിരാശയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
					













