ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയോട് അടുത്ത് ഓസ്ട്രേലിയ

Staff Reporter

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയോട് കൂടുതൽ അടുത്ത് ഓസ്‌ട്രേലിയ. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ഏകപക്ഷീയമായി 3-0ന് ജയിച്ചതോടെയാണ് ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയോട് കൂടുതൽ അടുത്തത്.

പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. നിലവിൽ മൂന്ന് പരമ്പരകൾ വീതം ഇന്ത്യയും ഓസ്ട്രേലിയയും കളിച്ചപ്പോൾ മുഴുവൻ മത്സരങ്ങളും ജയിച്ച ഇന്ത്യ 360 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

മൂന്ന് പരമ്പരകൾ പൂർത്തിയാക്കിയ ഓസ്ട്രേലിയ രണ്ട് ടെസ്റ്റ് മത്സരങ്ങൾ തോൽക്കുകയും ഒരു മത്സരം സമനിലയിൽ കുടുങ്ങുകയും ചെയ്തിരുന്നു. നിലവിൽ ഓസ്ട്രേലിയക്ക് 296 പോയിന്റുകളാണ് ഉള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാന് വെറും 80 പോയിന്റ് മാത്രമാണ് ഉള്ളത്.