രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ചയെങ്കിലും ഓസ്ട്രേലിയയുടെ ലീഡ് 417 റണ്‍സ്, സൗത്തിയ്ക്ക് നാല് വിക്കറ്റ്

Sports Correspondent

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 417 റണ്‍സിന്റെ ലീഡ്. 166 റണ്‍സിന് ന്യൂസിലാണ്ടിനെ പുറത്താക്കി 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് നേടിയ ശേഷം ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ടീം 167/6 എന്ന നിലയിലാണ്. 53 റണ്‍സ് നേടിയ ജോ ബേണ്‍സും 50 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയുമാണ് ഓസ്ട്രേലിയയ്ക്കായി രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയവര്‍.

ന്യൂസിലാണ്ടിന് വേണ്ടി ടിം സൗത്തി നാല് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.