താലിബാൻ ഭരണത്തിൽ മനുഷ്യാവകാശം ലംഘിക്കപ്പെടുന്നു, ഓസ്ട്രേലിയ അഫ്ഗാനെതിരായ പരമ്പര കളിക്കില്ല

Newsroom

ഓഗസ്റ്റിൽ ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പുരുഷ ടി20 പരമ്പരയിൽ നിന്ന് ഓസ്ട്രേലിയ പിന്മാറി. താലിബാൻ ഭരണത്തിൻ കീഴിലുള്ള രാജ്യത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമുള്ള മോശമായ അവസ്ഥയും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതും കാരണമാണ് പരമ്പര മാറ്റിവയ്ക്കുന്നത് എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചൊവ്വാഴ്ച അറിയിച്ചു.

ഓസ്ട്രേലിയ 24 03 19 12 15 58 538

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് അഫ്ഗാനിസ്ഥാനുമായുള്ള മത്സരങ്ങൾ ഓസ്ട്രേലിയ മാറ്റിവെക്കുന്നത്.

2021 നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം നേരത്തെ ഓസ്‌ട്രേലിയ റദ്ദാക്കിയിരുന്നു. കഴിഞ്ഞ വർഷം, അഫ്ഗാനിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 3 മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്നും ഓസ്‌ട്രേലിയ പിൻമാറിയിരുന്നു. താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം അഫ്ഗാനിലെ സ്ത്രീകളെ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നത് വിലക്കിയിരുന്നു. ഇതാണ് ഓസ്ട്രേലിയ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കാരണം.