ഇന്ത്യക്ക് വിജയിക്കാൻ ഇനി രണ്ടു വിക്കറ്റുകൾ കൂടെ

Newsroom

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ പരാജയത്തിലെ അടുക്കുന്നു. ഓസ്ട്രേലിയ ഇപ്പോൾ 227 റൺസ് എടുത്ത് നിൽക്കെ 8 വിക്കറ്റ് പോയ അവസ്ഥയിലാണുള്ളത്. അവർക്ക് ഇനി രണ്ടുവിക്കറ്റുകൾ കൂടെ നഷ്ടപ്പെട്ടാൽ ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാം. ഓസ്ട്രേലിയ ഇപ്പോഴും 37 റൺസ് പിറകിലാണ്.

1000737317

ഓസ്ട്രേലിയ ഇന്ന് മൂന്ന് വിക്കറ്റുകൾ നഷ്ടമായ നിലയിലായിരുന്നു കളി പുനരാരംഭിച്ചത്. ഇന്ന് ആദ്യ സെക്ഷനിൽ തന്നെ സിറാജും ബുമ്രയും കൂടി ഓസ്ട്രേലിയൻ മുൻനിരയെ പവിലിയനിലേക്ക് തിരിച്ചയച്ചു. പിന്നീട് ട്രാവിസ് ഹെഡും മിച്ചൽ മാർഷും കൂടി പ്രതിരോധം നടത്തി. ഹെഡ് 101 പന്തൽ 89 റൺസ് എടുത്താണ് പുറത്തായത്. മാർഷ് 47 റൺസുമെടുത്തു. ഇപ്പോൾ 31 റൺസുമായി അലക്സ് കാരിയാണ് ക്രീസിൽ ഉള്ളത്.

ഇന്ത്യക്കായി സിറാജും ബുംറയും മൂന്ന് വിക്കറ്റുകൾ വീതം എത്തിയപ്പോൾ റാമ്മയും നിധീഷ് റെഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.