ഇന്ത്യക്ക് എതിരായ ഓസ്ട്രേലിയൻ ടീമിൽ മൂന്ന് മാറ്റങ്ങൾ

Newsroom

14aussiesquad

ഇന്ത്യക്ക് എതിരായ ഓസ്ട്രേലിയൻ ടീമിൽ മൂന്ന് മാറ്റങ്ങൾ കൂടെ. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് കണക്കിലെടുത്ത് ആണ് ഓസ്‌ട്രേലിയ മൂന്ന് മാറ്റങ്ങൾ വരുത്തിയത്. ഡേവിഡ് വാർണർക്ക് നേരത്തെ തന്നെ വിശ്രമം അനുവദിച്ചിരുന്ന ഓസ്ട്രേലിയ ഇപ്പോൾ മിച്ച് സ്റ്റാർക്ക്, മാർഷ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരെ ആണ് ചെറിയ പരിക്ക് കാരണം ടൂറിൽ നിന്ന് ഒഴിവാക്കിയത്‌.

ഓസ്ട്രേലിയ

പകരം നഥാൻ എല്ലിസ്, ഡാനിയൽ സാംസ്, സീൻ അബോട്ട് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയതായി ഓസ്ട്രേലിയ അറിയിച്ചു. ഇന്ത്യയിൽ മൂന്ന് മത്സരങ്ങൾ ആണ് ഓസ്ട്രേലിയ കളിക്കുന്നത്. ഒക്ടോബർ 22 ന് ന്യൂസിലൻഡിനെതിരെ ആണ് ഓസ്ട്രേലിയയുടെ ലോകകപ്പിലെ ആദ്യ മത്സരം.