ട്രാവിസ് ഹെഡിന്റെ കൗണ്ടർ അറ്റാക്ക്, ഓസ്ട്രേലിയ ലീഡിന് അരികെ

Newsroom

ബ്രിസ്ബെയിനി‍ൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ലീഡിന് അരികെ. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം 48.2 ഓവറിൽ 152 റൺസിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയിരുന്നു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയ ഇപ്പോൾ 145-5 എന്ന നിലയിലാണ്. ഇനി ആദ്യ ഇന്നിങ്സ് ലീഡ് നേടാൻ വെറും 8 റൺസ് കൂടെ മതി.

ഓസ്ട്രേലിയ 22 12 17 13 38 02 559

ഓസ്ട്രേലിയയും ബാറ്റിംഗിൽ പതറി എങ്കിലും ആക്രമിച്ചു കളിച്ച ട്രാവിസ് ഹെഡിന്റെ ഇന്നിങ്സ് കളി മാറ്റി. 77 പന്തിൽ 78 റൺസുമായി ട്രാവിസ് ക്രീസിൽ ഉണ്ട്. 36 റൺസ് എടുത്ത സ്മിത് ഹെഡിന് പിന്തുണ നൽകിയിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാഡയും നോർക്കെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിക്
64 റൺസുമായി കൈൽ വെറൈയന്നേ ആയിരുന്നു ടീമിന്റെ ടോപ് സ്കോറര്‍ ആയത്. ടെംബ ബാവുമ 38 റൺസും നേടി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്കും നഥാന്‍ ലയണും മൂന്ന് വീതം വിക്കറ്റും പാറ്റ് കമ്മിന്‍സ്, സ്കോട് ബോളണ്ട് എന്നിവര്‍ രണ്ട വിക്കറ്റും നേടി.