കമ്മിൻസും സ്റ്റാർകും തിരികെയെത്തി, ഓസ്ട്രേലിയ ന്യൂസിലൻഡിന് എതിരായ ടി20 സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയ്ക്ക് ആയുള്ള ഓസ്ട്രേലിയൻ സ്ക്വാഡ് പ്രഖ്യാപിച്ചു. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവർ തിരികെ ടീമിൽ എത്തി. അതുകൊണ്ട് തന്നെ ശക്തമായ 15 അംഗ ടീമിനെ തന്നെ പ്രഖ്യാപിക്കാൻ ഓസ്‌ട്രേലിയക്ക് ആയി.

ഓസ്ട്രേലിയ 24 02 06 10 49 22 745

2022-ൽ നടന്ന ടി20 ലോകകപ്പിൽ ആണ് അവസാനമായി കമ്മിൻസ്, ഹേസിൽവുഡ്, സ്റ്റാർക്ക് എന്നിവർ ഓസ്ട്രേലിയക്ക് ആയി ടി20 കളിച്ചത്. കമ്മിൻസ് ടീമിലുണ്ടെങ്കിലും മിച്ചൽ മാർഷിനെയാണ് പരമ്പരയി ഓസ്ട്രേലിയ നായകനായി തിരഞ്ഞെടുത്തത്.

ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള ടി20 ഐ പരമ്പര ഫെബ്രുവരി 21 മുതൽ ഫെബ്രുവരി 25 വരെ ആകും നടക്കുക.

Australia squad for New Zealand T20Is
Mitchell Marsh (c), Pat Cummins, Tim David, Nathan Ellis, Josh Hazlewood, Travis Head, Josh Inglis, Glenn Maxwell, Matt Short, Steve Smith, Mitchell Starc, Marcus Stoinis, Matthew Wade, David Warner, Adam Zampa