ബാറ്റിംഗ് ഓര്‍ഡറിൽ താഴോട്ടിറങ്ങി ഫിഞ്ച്, ആദ്യ ടി20യിൽ വിജയവുമായി ഓസ്ട്രേലിയ

145 റൺസ് നേടിയ വെസ്റ്റിന്‍ഡീസ് നൽകിയ ലക്ഷ്യം നേടുവാന്‍ അവസാന ഓവര്‍ വരെ കഷ്ടപ്പെട്ട് ഓസ്ട്രേലിയ. 19.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോര്‍ നേടിയപ്പോള്‍ ഓസ്ട്രേലിയ ആദ്യ ടി20യിൽ വിജയം കുറിച്ചു.

കൈൽ മയേഴ്സ്(39), ഒഡീന്‍ സ്മിത്ത്(27) എന്നിവരാണ് വെസ്റ്റിന്‍ഡീസ് നിരയിൽ റൺസ് കണ്ടെത്തിയത്. ഓസ്ട്രേലിയയ്ക്കായി ഹാസൽവുഡ് മൂന്നും മിച്ചൽ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

ബാറ്റിംഗ് ഓര്‍ഡറിൽ താഴോട്ടിറങ്ങി 58 റൺസ് നേടിയ ആരോൺ ഫിഞ്ചിനൊപ്പം 39 റൺസുമായി പുറത്താകാതെ നിന്ന മാത്യു വെയിഡ് ആണ് ഓസീസ് വിജയം ഉറപ്പാക്കിയത്. അവസാന ഓവറിൽ 11 റൺസ് വേണ്ട ഘട്ടത്തിൽ വെയിഡ് ആദ്യ പന്തിൽ ബൗണ്ടറി നേടിയപ്പോള്‍ രണ്ടാം പന്തിൽ താരം നൽകിയ അവസരം റീഫര്‍ കൈവിട്ടത് വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായി.