മാർഷും മാക്സ്‌വെലും തിരികെയെത്തി, ഓസ്ട്രേലിയ ODI സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ഓസ്‌ട്രേലിയൻ ടീം പ്രഖ്യാപിച്ചു. ഗ്ലെൻ മാക്‌സ്‌വെല്ലും മിച്ചൽ മാർഷും ടീമിൽ ഇടം നേടി. പരിക്കിന്റെ പിടിയിൽ അകപ്പെട്ട ഇരുവരും ഏറെ നാളായി പുറത്തായിരുന്നു‌. ഇവരോടൊപ്പം പേസർ ജ്യെ റിച്ചാർഡ്‌സണും പരിക്കിൽ നിന്ന് മോചിതനായി ദേശീയ ടീമിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്‌.

20230223 111146

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ പരിക്കേറ്റ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങേണ്ടി വന്ന ഡേവിഡ് വാർണറുൻ ഏകദിന ടീമിൽ ഉണ്ട്. പേസർ ജോഷ് ഹേസിൽവുഡ് പരിക്ക് മാറാത്തതിനാൽ ടീമിൽ ഉണ്ടാകില്ല.

Australia ODI squad: Pat Cummins (c), Sean Abbott, Ashton Agar, Alex Carey, Cameron Green, Travis Head, Josh Inglis, Marnus Labuschagne, Mitchell Marsh, Glenn Maxwell, Jhye Richardson, Steve Smith, Mitchell Starc, Marcus Stoinis, David Warner, Adam Zampa.