ഓസ്ട്രേലിയയ്ക്ക് 4 വിക്കറ്റ് നഷ്ടം, ലീഡ് 296 റൺസ്

Sports Correspondent

ഇന്ത്യയ്ക്കെതിരെ  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍  ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടം. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 123/4 എന്ന നിലയിലാണ്. 41 റൺസുമായി മാര്‍നസ് ലാബൂഷാനെയും 7 റൺസ് നേടിയ കാമറൺ ഗ്രീനുമാണ് ആണ് ക്രീസിലുള്ളത്. 296 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ പക്കലുള്ളത്.

ഇന്ത്യയെ 296 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ഉസ്മാന്‍ ഖവാജയെയും തുടക്കത്തിൽ തന്നെ നഷ്ടമായി. മൂന്നാം വിക്കറ്റിൽ 62 റൺസാണ് സ്മിത്ത് – ലാബൂഷാനെ കൂട്ടുകെട്ട് നേടിയത്. 34 റൺസായിരുന്നു സ്മിത്തിന്റെ സംഭാവന. വാര്‍ണറെ സിറാജും ഖവാജയെ ഉമേഷ് യാദവും പുറത്താക്കിയപ്പോള്‍ സ്മിത്തിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.

ലാബൂഷാനെ – ഹെഡ് കൂട്ടുകെട്ട് 26 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും ഹെഡിനെ(18) ജഡേജ പുറത്താക്കി.