മഴ വില്ലനായി, ഓസ്ട്രേലിയ ഇംഗ്ലണ്ട് മത്സരം ഉപേക്ഷിച്ചു

Sports Correspondent

Englandaustralia
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന ടി20 മത്സരം മഴ കാരണം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 12 ഓവറിൽ 112/2 എന്ന നിലയിൽ നില്‍ക്കുമ്പോള്‍ മഴ ആദ്യ തടസ്സം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് ഓസ്ട്രേലിയയുടെ ലക്ഷ്യം 12 ഓവറിൽ 130 റൺസാക്കി പുനഃക്രമീകരിച്ച ശേഷം ബാറ്റിംഗിനിറങ്ങിയ ടീം 3.5 ഓവറിൽ 30/3 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് വീണ്ടും മഴ വില്ലനായി എത്തിയത്. പിന്നീട് കളി നടക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.

അലക്സ് ഹെയിൽസിനെ പൂജ്യത്തിന് നഷ്ടമായ ശേഷം ജോസ് ബട്‍ലര്‍(41 പന്തിൽ പുറത്താകാതെ 65 റൺസ്), ദാവിദ് മലന്‍(23), ബെന്‍ സ്റ്റോക്സ്(17*) എന്നിവരാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്.

ക്രിസ് വോക്സ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തിൽ ആരോൺ ഫിഞ്ചിനെയും മിച്ചൽ മാര്‍ഷിനെയും ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ ഒരു റൺ പോലും ഇല്ലായിരുന്നു. 8 റൺസ് നേടിയ മാക്സ്വെല്ലിനെയും വോക്സ് തന്നെ പുറത്താക്കി.

സ്റ്റീവ് സ്മിത്തിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ് ഏതാനും സിക്സുകള്‍ പായിച്ച് ടീം സ്കോര്‍ 30ൽ എത്തിച്ചപ്പോളാണ് മഴ തടസ്സമായി വീണ്ടും എത്തുന്നത്.