രണ്ടാം ദിവസം ലഞ്ചിന് ശേഷം 10 ഓവര്‍ തികയ്ക്കാതെ ഓസ്ട്രേലിയ പുറത്ത്. കളി ബ്രേക്കിന് ശേഷം പുനരാരംഭിച്ച് ആദ്യ ഓവറിൽ തന്നെ മിച്ചൽ സ്റ്റാര്‍ക്കിനെ നഷ്ടമായ ഓസ്ട്രേലിയയ്ക്ക് തൊട്ടടുത്ത ഓവറിൽ സ്റ്റീവന്‍ സ്മിത്തിനെയും നഷ്ടമാകുകയായിരുന്നു.
സ്റ്റാര്‍ക്കിനെ (15) രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോള്‍ 140 റൺസ് നേടിയ സ്മിത്തിനെ ആകാശ് ദീപ് പുറത്താക്കി. സ്കോട്ട് ബോളണ്ട് – നഥാന്‍ ലയൺ കൂട്ടുകെട്ട് അവസാന വിക്കറ്റിൽ 19 റൺസ് കൂടി നേടിയപ്പോള്‍ 122.4 ഓവറിൽ ഓസ്ട്രേലിയ 474 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്ത്യയ്ക്കായി ബുംറ നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് നേടി.