“നവാസിന്റെ പന്ത് വൈഡ് ആയിരുന്നില്ല എങ്കിൽ വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്നേനെ” – അശ്വിൻ

പാകിസ്താനെതിരായ മത്സരത്തിൽ അവസാന പന്തിൽ വിജയ റൺസ് നേടിയത് അശ്വിൻ ആയിരുന്നു‌‌. അവസാന ഓവറിലെ ആറാം പന്ത് മാത്രമാണ് അശ്വിൻ ബാറ്റിന് ഇറങ്ങുമ്പോൾ ബാക്കി ഉണ്ടയൈരുന്നു. അശ്വിന് നേരെ വന്ന നവാസിന്റെ ആദ്യ പന്ത് അശ്വിൻ ലീവ് ചെയ്യുകയും വൈഡ് ആയി മാറുകയും ചെയ്തിരുന്നു.

അശ്വിൻ 22 10 26 23 24 47 492

എന്നാൽ ആ പന്ത് വൈഡ് ആകാതെ ടേൺ ചെയ്ത് വന്ന് പേഡിൽ തട്ടിയിരുന്നു എങ്കിൽ താൻ നേരെ ട്വിറ്ററിൽ ചെന്ന് വിരമിക്കൽ ട്വീറ്റ് ഇട്ടേനെ എന്ന് തമാശയായി അശ്വിൻ പറഞ്ഞു.

“നവാസിന്റെ ആ പന്ത് തിരിഞ്ഞ് എന്റെ പാഡിൽ തട്ടിയിരുന്നെങ്കിൽ, ഞാൻ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയും എന്റെ ട്വിറ്റർ എടുത്ത് ‘വളരെ നന്ദി, എന്റെ ക്രിക്കറ്റ് കരിയറും യാത്രയും അതിശയകരമായിരുന്നു, എല്ലാവർക്കും നന്ദി,” എന്ന് ട്വീറ്റ് ചെയ്യുമായിരുന്നു അശ്വിൻ പറഞ്ഞു.