ലക്ഷ്യയെ വീഴ്ത്തി കിഡംബി, പ്രണോയിയ്ക്കും സമീര്‍ വര്‍മ്മയ്ക്കും വിജയം

Sports Correspondent

Srikanthkidambi
Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ടിൽ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടം കണ്ട മത്സരത്തിൽ വിജയം കുറിച്ച് ശ്രീകാന്ത് കിഡംബി. മറ്റൊരു ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിനെ നേരിട്ടുള്ള ഗെയിമുകളിലാണ് കിഡംബി പരാജയപ്പെടുത്തിയത്. 46 മിനുട്ട് നീണ്ട മത്സരത്തിൽ 21-18, 21-18 എന്ന സ്കോറിനായിരുന്നു കിഡംബിയുടെ വിജയം.

മലേഷ്യയുടെ ഡാരന്‍ ലിയുവിനെ 3 ഗെയിം ത്രില്ലറിൽ വീഴ്ത്തി എച്ച്എസ് പ്രണോയിയും രണ്ടാം റൗണ്ടിൽ കടന്നു. 21-16, 16-21, 21-16 എന്ന സ്കോറിനായിരുന്നു പ്രണോയിയുടെ വിജയം.

ഇന്തോനേഷ്യയുടെ ആന്തണി സിന്‍സുക ഗിന്റിംഗിനോട് 21-15, 21-23, 22-20 എന്ന സ്കോറിനായിരുന്നു സമീറിന്റെ വിജയം. അത്യന്തം ആവേശകരമായ മത്സരം 77 മിനുട്ടാണ് നീണ്ട് നിന്നത്.