വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിലും വിജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍. ഇന്നത്തെ മത്സരത്തിൽ 207/3 എന്ന കൂറ്റന്‍ സ്കോര്‍ വെസ്റ്റിന്‍ഡീസ് നേടിയെങ്കിലും പാക്കിസ്ഥാന്‍ ഓപ്പണര്‍മാര്‍ തിളങ്ങിയപ്പോള്‍ ടീം 18.5 ഓവറിൽ 7 വിക്കറ്റ് വിജയം കരസ്ഥമാക്കി.
ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ട് 158 റൺസ് നേടിയാണ് പാക്കിസ്ഥാന്റെ റൺ ചേസിംഗിന് മികച്ച തുടക്കം കുറിച്ചത്. 79 റൺസ് നേടിയ ബാബര്‍ അസം പുറത്തായി അധികം വൈകാതെ മുഹമ്മദ് റിസ്വാനും പുറത്താകുകയായിരുന്നു. 45 പന്തിൽ 86 റൺസാണ് മുഹമ്മദ് റിസ്വാന്‍ നേടിയത്.
റിസ്വാന്‍ പുറത്തായ ശേഷം 18ാം ഓവറിൽ നിര്‍ണ്ണായകമായ ഒരു സിക്സും ഫോറും നേടി ആസിഫ് അലി ആണ് കാര്യങ്ങള്‍ പാക്കിസ്ഥാന് എളുപ്പമാക്കിയത്. 7 പന്തിൽ 21 റൺസാണ് ആസിഫ് അലി നേടിയത്. വിജയത്തോടെ പരമ്പര 3-0ന് പാക്കിസ്ഥാന്‍ തൂത്തുവാരി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നിക്കോളസ് പൂരന്‍(37 പന്തിൽ 64), ബ്രണ്ടന്‍ കിംഗ്(43), ഷമാര്‍ ബ്രൂക്സ്(49), ഡാരന്‍ ബ്രാവോ(34) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 207/3 എന്ന സ്കോര്‍ നേടിയത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് വസീം ജൂനിയര്‍ 2 വിക്കറ്റ് നേടി.