ഇന്ത്യയ്ക്കെതിരെയുള്ള ഏഷ്യ കപ്പ് ഫൈനലില്‍ വിജയത്തിലേക്ക് മെല്ലെ അടുക്കുകയായിരുന്നു ബംഗ്ലാദേശിന്റെ മോഹങ്ങള്‍ക്കുമേല്‍ തടസ്സം സൃഷ്ടിച്ച് മഴ. 51/6 എന്ന നിലയില്‍ നിന്ന് 77/6 എന്ന മെച്ചപ്പെട്ട നിലയിലേക്ക് ബംഗ്ലാദേശ് മുന്നേറുന്നതിനിടെയാണ് മഴ വില്ലനായി എത്തിയത്. 19.4 ഓവറില്‍ 77 റണ്‍സ് നേടിയിട്ടുള്ള ബംഗ്ലാദേശ് ഇനി 30 റണ്‍സ് കൂടി നേടിയാല്‍ മതി. അതേ സമയം ഇന്ത്യ 4 വിക്കറ്റ് നേടണം.
ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ബംഗ്ലാദേശ് നായകന്‍ അക്ബര്‍ അലിയും മുഹമ്മദ് മൃത്തുന്‍ജോയ്‍യുമാണ് ഇന്ത്യയ്ക്ക് ഭീഷണിയായി ക്രീസിലുള്ളത്. അക്ബര്‍ അലി 22 റണ്‍സും മൃത്തുന്‍ജോയ് 21 റണ്‍സും നേടി അനായാസമായാണ് ബാറ്റ് വീശുന്നത്. ഏതാനും ഓവറുകള്‍ക്കുള്ളില്‍ വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ബംഗ്ലാദേശ് ഏഷ്യ കപ്പ് കിരീടം ഉറപ്പാക്കും.