ഏഷ്യ കപ്പിലെ സെമിയെന്ന വിശേഷിപ്പിക്കാവുന്ന പാക്കിസ്ഥാന്‍ ബംഗ്ലാദേശ് പോരാട്ടത്തില്‍ 239 റണ്‍സിനു ഓള്‍ഔട്ട ആയി ബംഗ്ലാദേശ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു തുടക്കം നിരാശാജനകമായിരുന്നുവെങ്കിലും മുഷ്ഫിക്കുര്‍ റഹിം-മുഹമ്മദ് മിഥുന്‍ കൂട്ടുകെട്ട് ടീമിന്റെ രക്ഷയ്ക്കായി എത്തുകയായിരുന്നു. ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മോമിനുള്‍ ഇസ്ലാം എന്നിവരെ നഷ്ടമായി 12/3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ബംഗ്ലാദേശിനെ ആ സാഹചര്യത്തില്‍ നിന്ന് 144 റണ്‍സ് കൂട്ടിചേര്‍ത്ത് നാലാം വിക്കറ്റില്‍ മിഥുന്‍-റഹിം കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.
60 റണ്‍സ് നേടിയ മുഹമ്മദ് മിഥുനിനെ സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്തായ ശേഷം ഒരു വശത്ത് മുഷ്ഫിക്കുര്‍ റഹിം നിന്ന് പൊരുതിയെങ്കിലും തന്റെ ശതകത്തിനരികെയെത്തിയപ്പോള്‍ താരം പുറത്താകുകയായിരുന്നു. 116 പന്തില്‍ നിന്ന് 99 റണ്‍സാണ് മുഷ്ഫിക്കുര്‍ റഹിം നേടിയത്. ഷഹീന്‍ അഫ്രീദിയ്ക്കായിരുന്നു വിക്കറ്റ്.
മഹമ്മദുള്ള 25 റണ്‍സ് നേടി ജുനൈദ് ഖാനിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് 48.5 ഓവറില്‍. 221/6 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് മൂന്നോവറിനുള്ളില്‍ 18 റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. പാക്കിസ്ഥാനു വേണ്ടി ജുനൈദ് ഖാന്‍ നാലും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഷദബ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു.