മഴ തന്നെ മഴ, കാത്തിരിപ്പ് തുടർന്ന് ഇന്ത്യയും പാകിസ്താനും

Newsroom

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ഇന്നും മഴ തടസ്സമായി നിൽക്കുന്നു. ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇത്ര സമയമായിട്ടും തുടങ്ങാൻ ആയിട്ടില്ല. ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.. ഇന്നലെ കളി 24.1 ഓവറിൽ നിൽക്കുമ്പോൾ മഴ കാരണം കളി നിർത്തിവെച്ചിരുന്നു. ഇന്ന് റിസേർവ്സ് ദിനത്തിൽ കളി പുനരാരംഭിക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ ശ്രീലങ്കയിൽ നിന്ന് വരുന്ന വാർത്തകൾ പ്രതീക്ഷ തരുന്നില്ല.

Picsart 23 09 11 15 32 33 039

മഴ തുടർന്നാൽ കളി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. അങ്ങനെ എങ്കിൽ ഇന്ത്യക്കും പാകിസ്താനും ഒരോ പോയിന്റ് വീതമാകും ലഭിക്കുക. മഴ കാരണം ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ പാകിസ്താൻ പോരാട്ടവും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇന്ത്യക്ക് മഴ വലിയ തിരിച്ചടിയാണ്. ഇന്നലെ ബാറ്റു കൊണ്ട് ഇന്ത്യക്ക് നല്ല തുടക്കമായിരുന്നു ലഭിച്ചിരുന്നത്. ബാക്കി മത്സരങ്ങൾക്കും മഴയുടെ ഭീഷണി ഉള്ളത് കൊണ്ട് ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾക്കും ഇത് വലിയ തിരിച്ചടിയാകും. നാളെ ശ്രീലങ്കയ്ക്ക് എതിരായ മത്സരവും മഴ കാരണം നടക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോഎ.