47ആം സെഞ്ച്വറി, 13000 റൺസ്, സച്ചിന്റെ റെക്കോർഡ് തകർത്ത് കിംഗ് കോഹ്ലി

Newsroom

ഇന്ന് കിംഗ് കോഹ്ലിയുടെയും ഇന്ത്യയുടെയും ദിനമായിരുന്നു‌. പാകിസ്താനെതിരായ തകർപ്പൻ സെഞ്ച്വറിയോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 13000 റൺസ് തികയ്ക്കുന്ന ബാറ്ററായി വിരാട് കോഹ്ലി മാറി. 2004ൽ പാക്കിസ്ഥാനെതിരെ റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ സച്ചിൻ ടെൻഡുൽക്കർ സ്ഥാപിച്ച റെക്കോർഡാണ് കോഹ്ലി ഇന്ന് തകർത്തത്.

കോഹ്ലി 23 09 11 18 53 00 231

സച്ചിൻ തന്റെ 321-ാം ഇന്നിംഗ്‌സിൽ ആയിരിന്നു ഈ നേട്ടം കൈവരിച്ചത്‌‌. 267-ാം ഇന്നിംഗ്‌സ് മാത്രമെ കോഹ്ലിക്ക് 13000 റണ്ണിൽ എത്താൻ വേണ്ടി വന്നുള്ളൂ. ഇന്ന് 99 റണ്ണിൽ എത്തിയപ്പോൾ ആണ് കോഹ്ലി 13000 എന്ന നാഴികല്ലിൽ എത്തിയത്‌. പിന്നാലെ 47ആം ഏകദിന സെഞ്ച്വറിയും കോഹ്ലി സ്വന്തമാക്കി. സച്ചിന്റെ 49 ഏകദിന സെഞ്ച്വറിക്ക് 2 എണ്ണം മാത്രം പിറകിലാണ് കോഹ്ലി ഇപ്പോൾ ഉള്ളത്.

ഇന്ന് 94 പന്തിൽ നിന്ന് 122 റൺസ് എടുത്ത് കോഹ്ലി നോട്ടൗട്ട് ആയി നിന്നു. 3 സിക്സും 9 ഫോറും കോഹ്ലി ഇന്ന് നേടി.