നേപ്പാളിനെതിരെ 10 വിക്കറ്റ് വിജയത്തോടെ ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 230 റൺസിനാണ് പുറത്തായത്. ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിച്ച് വീണ്ടും മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ 23 ഓവറിൽ 145 റൺസായി ഇന്ത്യയുടെ വിജയ ലക്ഷ്യം പുനഃക്രമീകരിച്ചു. രോഹിത് ശര്‍മ്മ ശുഭ്മന്‍ ഗിൽ കൂട്ടുകെട്ട് 20.1 ഓവറിൽ നിന്നാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്.
രോഹിത് 74 റൺസും ശുഭ്മന്‍ ഗിൽ 67 റൺസുമാണ് നേടിയത്. ജയത്തോടെ പാക്കിസ്ഥാനും ഇന്ത്യയും അടുത്ത റൗണ്ടിലേക്ക് കടന്നു. പാക്കിസ്ഥാന്റെ റൺ റേറ്റ് മറികടക്കുവാന്‍ ഇന്ത്യയ്ക്ക് ഇന്ന് ആയില്ല.














