വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന വനിതാ ഏഷ്യാ കപ്പിന് മുന്നോടിയായി ടീം ഇന്ത്യ ബുധനാഴ്ച ശ്രീലങ്കയിലെത്തി. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ വെള്ളിയാഴ്ച ദാംബുള്ളയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടും. മലയാളി താരങ്ങളായ സജന സജീവൻ, ആശ ശോഭന എന്നിവർ ഇന്ത്യൻ ടീമിൽ ഉണ്ട്.
15 മത്സരങ്ങളുള്ള ടൂർണമെൻ്റിൽ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, മലേഷ്യ, യുഎഇ, തായ്‌ലൻഡ്, നേപ്പാൾ എന്നിവരാണ് പങ്കെടുക്കുന്നത്. പാക്കിസ്ഥാനും ഇന്ത്യയും നേപ്പാൾ, യുഎഇ എന്നിവയർ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലൻഡ്, മലേഷ്യ എന്നിവർ ഗ്രൂപ്പ് ബിയിലുമാണ് ഉള്ളത്. ഓരോ ഗ്രൂപ്പിലെയും മുന്നിൽ ഫിനിഷ് ചെയ്യുന്ന രണ്ട് ടീമുകൾ സെമിഫൈനലിൽ എത്തും. ജൂലൈ 28ന് ദാംബുള്ളയിലാണ് ഫൈനൽ.
India’s Women’s Asia Cup squad: India: Harmanpreet Kaur (c), Smriti Mandhana (vc), Shafali Verma, Deepti Sharma, Jemimah Rodrigues, Richa Ghosh (wk), Uma Chetry (wk), Pooja Vastrakar, Arundhati Reddy, Renuka Singh Thakur, Dayalan Hemalatha, Asha Sobhana, Radha Yadav, Shreyanka Patil, Sajana Sajeevan. Traveling reserves: Shweta Sehrawat, Saika Ishaque, Tanuja Kanwer, Meghna Singh.