ഏഷ്യ കപ്പ് തീരുമാനം അടുത്ത മാസം മാത്രം

Sports Correspondent

ഏഷ്യ കപ്പ് വേദി പാക്കിസ്ഥാനിൽ നിന്ന് മാറ്റുമോ ഇല്ലയോ എന്നതിൽ തീരുമാനം വൈകിപ്പിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ. ഈ മാസം ഓഗസ്റ്റ് – സെപ്റ്റംബറിൽ പാക്കിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് വേദി മാറ്റണമെന്നാണ് ബിസിസിഐ ആവശ്യം. ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന ബിസിസിഐയുടെ നിലപാടാണ് കാര്യങ്ങള്‍ വേദി മാറ്റത്തിലേക്ക് നയിക്കുമെന്ന തരത്തിലേക്ക് എത്തിച്ചത്.

ഏഷ്യ കപ്പിൽ വേദി പാക്കിസ്ഥാനിൽ നിന്ന് മാറ്റുകയാണെങ്കിൽ പാക്കിസ്ഥാന്‍ ഏഷ്യ കപ്പും ലോകകപ്പും ബഹിഷ്കരിക്കും എന്നാണ് പിസിബിയുടെ നിലപാട്. ഹോസ്റ്റിംഗ് അവകാശങ്ങള്‍ പാക്കിസ്ഥാന് നിലനിര്‍ത്തി ടൂര്‍ണ്ണമെന്റ് യുഎഇയിലേക്ക് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

അടുത്ത മാസം ചേരുന്ന യോഗത്തിലാവും അന്തിമ തീരുമാനം എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.