ഏഷ്യ കപ്പ് ഫൈനല്‍ സാധ്യതകള്‍ക്കായി ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും സൂപ്പര്‍ ഫോറിലെ ആദ്യ ജയം തേടിയാണ് ഇരുവരും എത്തുന്നത്. ബംഗ്ലാദേശ് ഇന്ത്യയോട് നാണംകെട്ട് കീഴടങ്ങിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ഏറെക്കുറെ പൊരുതിയാണ് പാക്കിസ്ഥാനോട് കീഴടങ്ങിയത്. ഇരു ടീമുകളിലും കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാന്‍ നിരയില്‍ സമിയുള്ള ഷെന്‍വാരി ടീമിലേക്ക് എത്തുമ്പോള്‍ നജീബുള്ള സദ്രാന്‍ പുറത്ത് പോകുന്നു. ബംഗ്ലാദേശിനു വേണ്ടി നസ്മുള്‍ ഇസ്ലാം അരങ്ങേറ്റവും ഇമ്രുല്‍ കൈസ് തിരികെ ടീമിലും എത്തുന്നു. റൂബല്‍ ഹൊസൈന്‍, മൊസ്ദൈക്ക് ഹൊസൈന്‍ സൈക്കത്ത് എന്നിവരാണ് ടീമിനു പുറത്ത് പോകുന്നത്.
അഫ്ഗാനിസ്ഥാന്‍: മുഹമ്മദ് ഷെഹ്സാദ്, ഇഹ്സാനുള്ള ജനത്, റഹ്മത് ഷാ, ഗുല്‍ബാദിന്‍ നൈബ്, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, സമിയുള്ള ഷെന്‍വാരി, മുഹമ്മദ് നബി, റഷീദ് ഖാന്‍, അഫ്താബ് അലം, മുജീബ് ഉര്‍ റഹ്മാന്‍
ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, ഇമ്രുല്‍ കൈസ്, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, നസ്മുള്‍ ഹൊസൈന്‍ ഷാന്റോ, മെഹ്ദി ഹസന്‍, മഷ്റഫേ മൊര്‍തസ്, നസ്മുള്‍ ഇസ്ലാം, മുസ്താഫിസുര്‍ റഹ്മാന്‍