ക്രിക്കറ്റ് ലോകകപ്പ് ഏഷ്യയിലാണ് നടക്കുന്നത് എന്നത് കൊണ്ട് ഇന്ത്യക്കോ പാകിസ്താനോ ശ്രീലങ്കയ്ക്കോ മുൻതൂക്കം ഉണ്ടാകില്ല എന്ന് ശ്രീലങ്കൻ ഇതിഹാസ താരം കുനാർ സംഗക്കാര. 2011 മുതൽ ക്രിക്കറ്റ് ഒരുപാട് മാറിയെന്ന് ഞാൻ കരുതുന്നു, ഏഷ്യൻ സാഹചര്യങ്ങളിൽ ആണെങ്കിൽ ഉപഭൂഖണ്ഡത്തിലെ കളിക്കാർക്ക് അനുകൂലമാണെന്ന് ഞാൻ അന്നൊക്കെ പറയുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ന്യൂസിലൻഡും സ്പിൻ കളിക്കാൻ നന്നായി പഠിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. സംഗക്കാര വിശദീകരിച്ചു.
ഒരുപാട് റിവേഴ്‌സ് സ്വീപ്പുകളും സ്വീപ്പുകളും കളിക്കുന്ന ഏഷ്യക്ക് പുറത്തുള്ള താരങ്ങളെ ഇപ്പ്പൊൾ കാണുന്നുണ്ട്. ഐപിഎൽ ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. സംഗക്കാര പറഞ്ഞു. ഏഷ്യയിൽ ഏഷ്യൻ ടീമുകൾ കളിക്കുന്ന പോലെ തന്നെ വിദേശ ക്ലബുകൾക്കും ടീമുകൾക്കും കളിക്കാൻ ആകും എന്നും സംഗക്കാര പറഞ്ഞു.