വിന്‍ഡീസ്-ബംഗ്ലാദേശ് ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തിനിടെ അസഭ്യം പറഞ്ഞതിനു വിന്‍ഡീസ് ഓഫ് സ്പിന്നര്‍ ആഷ്‍ലി നഴ്സിനു ഒരു ഡീ മെറിറ്റ് പോയിന്റ് പിഴയായി വിധിച്ചു. തന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ എതിര്‍ താരം ബൗണ്ടറി പായിച്ചപ്പോളാണ് അസഭ്യം പറഞ്ഞത് സ്റ്റംപ് മൈക്കില്‍ പതിഞ്ഞത്. താരത്തിനെതിരെ 2.1.4 ആര്‍ട്ടിക്കിള്‍ പ്രകാരം പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് ചുമത്തിയിരിക്കുന്നത്.
ടൂര്‍ണ്ണമെന്റിനിടെ ഇത് മൂന്നാമത്തെ താരത്തിനെതിരെയാണ് നടപടി. നേരത്തെ റൂബല്‍ ഹൊസൈനും അബു ഹൈദറിനും എതിരെ ഐസിസി നടപടിയുണ്ടായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
