വിൻഡീസിന് തിരിച്ചടി, ആഷ്‌ലി നഴ്സിന് ഇന്ത്യക്കെതിരെയുള്ള ടി20 പരമ്പര നഷ്ട്ടമാകും

Staff Reporter

വിൻഡീസ് സ്പിന്നർ ആഷ്‌ലി നഴ്സിന് ഇന്ത്യക്കെതിരെയുള്ള ടി20 പരമ്പര നഷ്ട്ടമാകും. പരിക്കാണ് താരത്തിന് വില്ലനായത്. ഇന്ന് നടക്കുന്ന ഇന്ത്യക്കെതിരായ അവസാന ഏകദിന പരമ്പരയിലും പരിക്ക് മൂലം താരത്തിന് അവസരം ലഭിച്ചിരുന്നില്ല. താരത്തിന് പകരമായി ഡേവിഡ് ബിഷോയാണ് ഇന്ന് നടക്കുന്ന ഏകദിന മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കുന്നത്.

ഇന്ത്യക്കെതിരെയുള്ള പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് നഴ്സ്. താരത്തിന്റെ തോളിനാണ് പരിക്കേറ്റത്. ഇന്ത്യക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് വിൻഡീസ് കളിക്കുന്നത്. കൊൽക്കത്തയിലും ലക്‌നൗവിലും ചെന്നൈയിലും വെച്ചാണ് മത്സരങ്ങൾ.