ആഷസ് ഡിസംബര്‍ 8ന് ആരംഭിയ്ക്കും

Sports Correspondent

2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബര്‍ 8ന് ആരംഭിയ്ക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയില്‍ ആണ് നടക്കുക. ക്രിക്കറ്റ് ഓസ്ട്രേലിയ ഇന്നാണ് ഇക്കാര്യം പുറത്ത് വിട്ടത്. പരമ്പരയിലെ അവസാന മത്സരം പെര്‍ത്തില്‍ ജനുവരി 14ന് ആരംഭിയ്ക്കും.

അഡിലെയ്ഡ് ഓവലില്‍ ഡിസംബര്‍ 16ന് ആരംഭിയ്ക്കുന്ന രണ്ടാം ടെസ്റ്റായിരിക്കും പരമ്പരയിലെ പിങ്ക് ബോള്‍ ടെസ്റ്റ്. മൂന്നാം ടെസ്റ്റ് മെല്‍ബേണിലും നാലാം ടെസ്റ്റ് സിഡ്നിയിലും നടക്കും.