ജോഫ്ര എറിഞ്ഞ പന്ത് തന്റെ കഴുത്തില്‍ വന്ന് കൊണ്ട ശേഷം താന്‍ ലീഡ്സ് ടെസ്റ്റില്‍ നിന്ന് കണ്‍കഷന്‍ കാരണം പുറത്തിരുന്നപ്പോള്‍ ഫില്‍ ഹ്യൂജ്സിന്റെ ഓര്‍മ്മകളാണ് വന്നെത്തിയതെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴുത്തിന് ഏതാണ്ടിതേ ഭാഗത്താണ് ഫില്‍ ഹ്യൂജ്സിന് പന്ത് കൊണ്ടത്. സ്മിത്തിനും പന്ത് കൊണ്ടപ്പോള്‍ ഇതേ ചിന്തകളാണ് വന്നതെന്ന് താരം പറഞ്ഞു. തനിക്ക് അപ്പോള്‍ വളരെ വിഷമമുണ്ടായെങ്കിലും പിന്നീട് താന്‍ മാനസ്സികമായി ആ ദിവസത്തെ അതിജീവിച്ചിരുന്നുവെന്നും ലോര്‍ഡ്സ് ടെസ്റ്റിലെ ആ സംഭവത്തെ ഓര്‍ത്ത് സ്മിത്ത് പറഞ്ഞു.
താന്‍ ആദ്യം ചിന്തിച്ചത് തനിക്കും ഫില്‍ ഹ്യൂജ്സിനെ പോലെ സംഭവിക്കുമോ എന്നതായിരുന്നു, ഇല്ല താന്‍ ഓക്കെയാണെന്ന് താന്‍ തന്നെ പറഞ്ഞു. സ്റ്റെം ഗാര്‍ഡുകള്‍ ഉപയോഗിക്കാത്തതാണ് സ്മിത്തിന്റെ പരിക്കിന് ശേഷമുള്ള പ്രധാന ചര്‍ച്ച വിഷയമായത്. ഹ്യൂജ്സിന്റെ മരണ ശേഷമാണ് സ്റ്റെം ഗാര്‍ഡുകള്‍ പ്രയോഗത്തില്‍ വന്നത്, എന്നാല്‍ സ്മിത്തിന് അത് ധരിച്ച് ബാറ്റ് ചെയ്യുവാന്‍ സാധിക്കുന്നില്ലെന്നതിനാല്‍ താരം അത് ഒഴിവാക്കുകയായിരുന്നു.
അവ ധരിക്കുന്നത് നിര്‍ബന്ധമാവുന്ന സാഹചര്യത്തില്‍ തനിക്ക് വേറെ മാര്‍ഗ്ഗമില്ലെന്ന് സ്മിത്ത് പറഞ്ഞു. താന്‍ അത് ധരിച്ച് ബാറ്റ് ചെയ്യുമ്പോള്‍ തന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉയരുന്നുവെന്നു സ്മിത്ത് പറഞ്ഞു. താന്‍ ഒരു എംആര്‍ഐ സ്കാനിംഗ് മെഷീന്റെ ഉള്ളില്‍ അകപ്പെട്ടത് പോലെയാണ് തനിക്ക് തോന്നിയതെന്ന് സ്മിത്ത് പറഞ്ഞു. എന്നാല്‍ ജോഫ്ര ആര്‍ച്ചറുട പന്ത് ഇടിച്ച സ്ഥലത്തെ സ്റ്റെം ഗാര്‍ഡ് ഉണ്ടെങ്കിലും പ്രതിരോധിക്കുവാന്‍ സാധിക്കില്ലെന്നാണ് സ്റ്റീവ് സ്മിത്ത് പറഞ്ഞത്.
താന്‍ ഇനി കൂടുതല്‍ സമയം സ്റ്റെം ഗാര്‍ഡ് ഉപയോഗിച്ച് പരിശീലിച്ച് അതിന്റെ ബുദ്ധിമുട്ട് മറികടക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സ്മിത്ത് പറഞ്ഞു. ലീഡ്സില്‍ കളിക്കാനായില്ലെങ്കിലും മാഞ്ചെസ്റ്ററില്‍ താരം വീണ്ടും ഓസ്ട്രേലിയയ്ക്ക് കരുത്തായി മടങ്ങിയെത്തുമെന്നാണ് ലഭിയ്ക്കുന്ന സൂചന.