അടുത്ത ആഷസിലും ഈ സീനിയര്‍ പേസര്‍മാരുണ്ടാകുമെന്ന് ഉറപ്പ് നൽകി ബ്രണ്ടന്‍ മക്കല്ലം

Sports Correspondent

ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആഷസ് പരമ്പരയിൽ സീനിയര്‍ താരങ്ങളായ ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും കളിക്കുമെന്ന് പറഞ്ഞ് മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം.

കഴിഞ്ഞ ആഷസിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയിൽ 0-4ന് പരാജയപ്പെട്ട ശേഷം ഇരുവരെയും ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിന് ശേഷം നടന്ന വെസ്റ്റിന്‍ഡീസ് പരമ്പരയിൽ ഇരുവരെയും പരിഗണിച്ചില്ല.

എന്നാൽ ബെന്‍ സ്റ്റോക്സ് ക്യാപ്റ്റനായും ബ്രണ്ടന്‍ മക്കല്ലം കോച്ചുമായി എത്തിയതോടെ ഇരുവരും ടീമിൽ തിരികെ എത്തി. ന്യൂസിലാണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ടീമിൽ ഇടം പിടിച്ച ശേഷം ഇവര്‍ മികച്ച പ്രകടനവും പുറത്തെടുക്കുകയായിരുന്നു.