ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ആഷസ് ടെസ്റ്റിൽ പരിക്ക് മാറി ഉസ്മാൻ ഖവാജ കളിക്കുമെന്ന് പരിശീലകൻ ജസ്റ്റിൻ ലങ്ങർ. ലോകകപ്പിൽ സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് പരിക്കേറ്റ താരം ലോകകപ്പിൽ നിന്ന് പുറത്തുപോയിരുന്നു. തുടർന്ന് പരിക്കിൽ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് മുൻപ് തന്നെ താരം പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടായിരുന്നില്ല.
എന്നാൽ താരത്തിന്റെ പരിക്ക് മാറിയെന്നും ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഇടം പിടിക്കുമെന്നും പരിശീലകൻ ലങ്ങർ വ്യക്തമാക്കി. ഖവാജയെ കൂടാതെ ഫാസ്റ്റ് ബൗളർ ജെയിംസ് പാറ്റിൻസണും ടീമിൽ ഇടം പിടിക്കുമെന്ന് ലങ്ങർ സൂചന നൽകി 2016 ഫെബ്രുവരിക്ക് ശേഷം പാറ്റിൻസൺ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. നാളെയാണ് ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം.













