ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റിൽ മത്സരം സമനിലയിൽ അവസാനിപ്പിക്കുവാനായി കിണഞ്ഞ് പരിശ്രമിച്ച് ഇംഗ്ലണ്ട്. ഇന്ന് ഏഴാം വിക്കറ്റിൽ ക്രിസ് വോക്സും ജോസ് ബട്ലറും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്പ് ജൈ റിച്ചാര്ഡ്സൺ അവസാനിപ്പിച്ചതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ മങ്ങുകയാണ്.
44 റൺസാണ് വോക്സ് നേടിയത്. ഏഴാം വിക്കറ്റിൽ 61 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 93 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 173/7 എന്ന നിലയിലാണ്. 23 റൺസുമായി ജോസ് ബട്ലറും 6 റൺസ് നേടി ഒല്ലി റോബിൻസണും ആണ് ക്രീസിലുള്ളത്.
 
					












