എല്ലാ ടീമുകളും ഭയപ്പെടുന്ന കളിക്കാരനാണ് സ്റ്റോക്സെന്ന് ഗ്ലെൻ മഗ്രാത്ത്

Staff Reporter

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് അവിശ്വസനീയമായ പ്രകടനത്തിലൂടെ ഇംഗ്ലണ്ടിന് ചരിത്ര ജയം നേടിക്കൊടുത്ത ബെൻ സ്റ്റോക്സിനെ ലോകത്തുള്ള എല്ലാ ടീമുകളും ഭയപെടുമെന്ന് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഗ്ലെൻ മഗ്രാത്ത്. സ്റ്റോക്സ് മികച്ച ബാറ്റ്സ്മാൻ ആണെന്നും ഏകാഗ്രതയുള്ള താരമാണെന്നും എന്നാൽ അതെ സമയം ആക്രമിച്ച് കളിക്കേണ്ട സമയത്ത് അത് ചെയ്യാൻ താരത്തിന് അറിയാമെന്നും മഗ്രാത്ത് പറഞ്ഞു.

ബെൻ സ്റ്റോക്സ് നിലവിൽ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ ആണെന്നും ലോക ക്രിക്കറ്റിൽ ബെൻ സ്റ്റോക്സിനെ പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള വേറെ താരങ്ങൾ ഇല്ലെന്നും മഗ്രാത്ത് പറഞ്ഞു. ആഷസ് ടെസ്റ്റിന്റെ അവസാന ദിവസം ഇംഗ്ലണ്ടിന് ജയിക്കാൻ താൻ വെറും 20 ശതമാനം സാധ്യത മാത്രമാണ് കൽപ്പിച്ചിരുന്നതെന്നും  അതെ സമയം ബെൻ സ്റ്റോക്സ് ക്രീസിൽ ഉള്ളപ്പോൾ ഇംഗ്ലണ്ടിന് എപ്പോഴും ഒരു സാധ്യത താൻ കല്പിച്ചിരുന്നെന്നും മഗ്രാത്ത് പറഞ്ഞു.