അതിജീവിക്കേണ്ടത് ഒരു സെഷന്‍, കൈവശം 4 വിക്കറ്റ്, ഇംഗ്ലണ്ട് പൊരുതുന്നു

ആഷസ് ടെസ്റ്റിന്റെ അവസാന ദിവസത്തെ ഒരു സെഷൻ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് പൊരുതുന്നു. അവസാന സെഷനിൽ  മത്സരം സമനിലയിലാക്കാൻ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് മാത്രമാണ് കൈവശമുള്ളത്. അവസാന സെഷനിൽ ജയം അസാധ്യമായിരിക്കെ സമനിലക്ക് വേണ്ടിയാണ് ഇംഗ്ലണ്ട് പൊരുതുന്നത്. ഇംഗ്ലണ്ടിന് നിലവിൽ ജയിക്കാൻ 217 റൺസ് കൂടി വേണം.

30 റൺസോടെ ജോസ് ബട്ലറും 12 റൺസോടെ ക്രെയ്ഗ് ഓവർട്ടണുമാണ് ക്രീസിൽ. 18 റൺസിന് 2 വിക്കറ്റ് എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് കഴിഞ്ഞ രണ്ടു സെഷനുകളിലുമായി നാല് വിക്കറ്റാണ് ഇന്ന് നഷ്ടപെട്ടത്.

ഇംഗ്ലണ്ടിന് വേണ്ടി ഡെൻലി 53 റൺസും ജേസൺ റോയ് 31 റൺസും ബാരിസ്റ്റോ 25  റൺസുമെടുത്ത് പുറത്തായി. കഴിഞ്ഞ ടെസ്റ്റിലെ ഹീറോ ബെൻ സ്റ്റോക്സിനെ ഓസ്ട്രേലിയ വെറും 1 റണ്ണിന് പുറത്താക്കുകയും ചെയ്തു. ഓസ്‌ട്രേലിയക്ക് വേണ്ടി കമ്മിൻസ് നാല് വിക്കറ്റും ലിയോണും സ്റ്റാർക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.