ആഷസിലെ ഗാബ ടെസ്റ്റിലെ രണ്ടാം ദിവസം പരിക്കേറ്റ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് വേണമെങ്കിൽ മൂന്നാം ദിവസം പന്തെറിയാമെന്ന് വിധിയെഴുതി മെഡിക്കൽ ടീം. താരം പന്തെറിയുവാന്‍ ഫിറ്റാണെന്നും ടീമിന് ആവശ്യമെങ്കിൽ താരത്തിനെ പന്തെറിയിപ്പിക്കാമെന്നാണ് വിധിയെഴുത്.
ഇന്നലെ പരിക്കേറ്റ താരത്തിന്റെ നിലയെക്കുറിച്ച് പിന്നീട് പറയാമെന്നാണ് ഇംഗ്ലണ്ട് ബൗളിംഗ് കോച്ച് വ്യക്തമാക്കിയത്. ഫീൽഡിംഗിനിടെ ആണ് കാല്‍മുട്ടിന് ചെറിയ പരിക്കുമായി സ്റ്റോക്സ് മടങ്ങിയത്. പിന്നീട് നാല് ഓവര്‍ കൂടി താരം എറിഞ്ഞിരുന്നു. എന്നാൽ ആകെ 9 ഓവര്‍ മാത്രമാണ് താരം രണ്ടാം ദിവസം എറിഞ്ഞത്.