കോവിഡ് , ടോട്ടനം ബ്രൈറ്റൺ മത്സരവും മാറ്റിവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ ഭീഷണിയായ സാഹചര്യത്തിൽ എർ വാരാന്ത്യത്തിൽ നടക്കേണ്ടിയിരുന്ന സ്പർസും ബ്രൈറ്റണും തമ്മിലുള്ള പ്രീമിയർ ലീഗിലെ മത്സരം മാറ്റിവെച്ചു. ഈ മത്സരം മാറ്റിവെക്കണം എന്ന് സ്പർസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന സ്പർസും റെന്നെയും തമ്മിലുള്ള യുവേഫ കോൺഫറൻസ് ലീഗ് മത്സരവും കൊറോണ കാരണം മാറ്റിവെച്ചിരുന്നു.

ഇംഗ്ലീഷ് ക്ലബായ ടോട്ടനത്തിൽ എട്ട് കളിക്കാരും അഞ്ച് സ്റ്റാഫ് അംഗങ്ങളും കൊറോണ പോസിറ്റീവ് ആയതായി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് മത്സരങ്ങൾ മാറ്റിവെച്ചത്. മത്സരം മറ്റൊരു തീയതിയിൽ നടക്കുമെന്ന് പ്രീമിയർ ലീഗ് അധികൃതർ അറിയിച്ചു.