അതേനാണയത്തിൽ തിരിച്ചടിച്ച് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തകർന്നടിഞ്ഞു

- Advertisement -

ആർച്ചറുടെ മികവിൽ ഓസ്‌ട്രേലിയയെ 179 റൺസിന് പുറത്തതാക്കിയ ആത്മവിശ്വാസവുമായി ബാറ്റിംഗിനു എത്തിയ ഇംഗ്ലണ്ടിന് അതേനാണയത്തിൽ തിരിച്ചടി നൽകി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബോളർമാർ. സ്‌കോർ പത്തിൽ നിൽക്കെ ഹയിസൽവുഡിന്റെ പന്തിൽ സ്ലിപ്പിൽ വാർണർക്ക് ക്യാച്ച് നൽകി 9 റൺസ് നൽകിയ ജേസൻ റോയിയുടെ മടക്കത്തോടെ തുടങ്ങിയ ഇംഗ്ലീഷ് തകർച്ച പിടിച്ചു നിർത്താൻ ആർക്കുമാകാതെ വന്നപ്പോൾ ഇംഗ്ലണ്ട് രണ്ടാം ദിനം ആദ്യ സെക്ഷനിൽ നേരിട്ടത് വലിയ തകർച്ച. തന്റെ തൊട്ടടുത്ത ഓവറിൽ റൺസ് ഒന്നും ഏറ്റുകക്കാത്ത ജോ റൂട്ടിനെ ആദ്യ സ്ലിപ്പിൽ വാർണറുടെ കയ്യിൽ എത്തിച്ച ഹയിസലവുഡിനൊപ്പം മാരക ബോളിങ് മറ്റുള്ളവരും കൂടിയപ്പോൾ ഇംഗ്ലണ്ടിന് മറുപടിയുണ്ടായില്ല. 9 റൺസ് നേടിയ ബേർൺസ് ഇതിനിടയിൽ അനാവശ്യ ഷോട്ടിനു മുതിർന്നു കമ്മിൻസിന്റെ പന്തിൽ കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ഒരിക്കൽ കൂടി ഇംഗ്ലീഷ് പ്രതീക്ഷകൾ ബെൻ സ്റ്റോക്‌സിൽ ആയി.

എന്നാൽ 8 റൺസ് നേടിയ സ്റ്റോക്‌സിനെ ആദ്യസ്ലിപ്പിൽ വാർണരുടെ കയ്യിൽ എത്തിച്ച പാറ്റിൻസൻ ഇംഗ്ലണ്ടിന് അടുത്ത ഷോക്ക് നൽകി. വീണ്ടും ഒരു അനാവശ്യ ഷോട്ട് കളിച്ചാണ് സ്റ്റോക്‌സ് മടങ്ങിയത്. പിന്നീട്‌ രണ്ടക്കം കടന്ന ഏക ഇംഗ്ലീഷ് താരമായ ഡെൻലിയെ 12 റൺസിൽ കീപ്പറുടെ കയ്യിൽ എത്തിച്ച പാറ്റിൻസാൻ ഓസ്‌ട്രേലിയക്കായി അഞ്ചാം വിക്കറ്റും വീഴ്ത്തി. തുടർന്നു 4 റൺസ് എടുത്ത ബരിസ്റ്റോയിനെ ഒരിക്കൽ കൂടി ആദ്യസ്ലിപ്പിൽ വാർണരുടെ കയ്യിലെത്തിച്ച ഹയിസൽവുഡ് ഇംഗ്ലണ്ടിന്റെ ആറാം വിക്കറ്റും വീഴ്ത്തി. ഇന്നിങ്സിൽ വാർണരുടെ നാലാം ക്യാച്ച് ആയിരുന്നു ഇത്. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 54-6 എന്ന നിലയിൽ ആണ് ഇംഗ്ലണ്ട് ഇപ്പോൾ. ഓസ്‌ട്രേലിയയെക്കാൾ 125 റൺസ് പിറകിൽ. രണ്ടാം ദിനം ആദ്യസെക്ഷനിൽ 24 ഓവറുകളിൽ 54 റൺസ് എടുക്കുന്നതിനിടയിൽ 6 വിക്കറ്റുകൾ ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്. 4 റൺസുമായി ജോസ് ബട്ട്ലറും 5 റൺസുമായി ക്രിസ് വോക്‌സും ആണ് ഇപ്പോൾ ക്രീസിൽ. ഈ തകർച്ചയിൽ നിന്ന്‌ ഇംഗ്ലണ്ട് ഇനി കരകയറാൻ വലിയ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരും.

Advertisement