അസ്ഗർ അഫ്ഗാന്റെ ക്യാപ്റ്റൻസി തെറിച്ചു

Sports Correspondent

അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റനെന്ന സ്ഥാനം അസ്ഗർ അഫ്ഗാന് നഷ്ടം. ടീമിന്റെ മൂന്ന് ഫോർമാറ്റിലെ ക്യാപ്റ്റൻസിയിൽ നിന്നും താരത്തിനെ ഒഴിവാക്കിയെന്നാണ് അറിയുന്നത്. അഫ്ഗാനിസ്ഥാന്റെ സിംബാബ്ർവേയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിയ്ക്ക് കാരണമായത് ക്യാപ്റ്റനായ അസ്ഗറിന്റെ തെറ്റായ തീരുമാനങ്ങളാണെന്ന് ആരോപണത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഈ തീരുമാനം.

ടി20യിൽ പുതിയ ക്യാപ്റ്റനെ ബോർഡ് നിയമിച്ചിട്ടില്ലെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഹസ്മത്തുള്ള ഷഹീദിയെയാണ് പുതിയ ക്യാപ്റ്റനായി നിയമിച്ചിട്ടുള്ളത്.