അസലങ്ക!!! ലങ്ക!!! അഫ്ഗാനിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക

Srilankaafg

അഫ്ഗാനിസ്ഥാനെതിരെ 4 വിക്കറ്റ് വിജയവുമായി ശ്രീലങ്ക. ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ ചരിത് അസലങ്ക പുറത്താകാതെ നേടിയ 83 റൺസിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാന്‍ നൽകിയ 314 റൺസ് ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് അവശേഷിക്കെയാണ് ശ്രീലങ്ക മറികടന്നത്. ജയത്തോടെ പരമ്പര സമനിലയിലാക്കുവാന്‍ ലങ്കയ്ക്കായി.

72 പന്തിൽ നിന്ന് 5 ഫോറും 4 സിക്സും അടക്കം നേടി 83 റൺസുമായി പുറത്താകാതെ നിന്ന അസലങ്കയ്ക്ക് നിര്‍ണ്ണായക പിന്തുണയാണ് ദുനിത് വെല്ലാലാഗേ നൽകിയത്. താരം 21 പന്തിൽ പുറത്താകാതെ 31 റൺസ് നേടി.

കുശൽ മെന്‍ഡിസ്(67), ദസുന്‍ ഷനക(43), ദിനേശ് ചന്ദിമൽ(33) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അഫ്ഗാനിസ്ഥാനായി റഷീദ് ഖാന്‍ 4 വിക്കറ്റ് നേടി.