പ്രീ സീസണുള്ള മുംബൈ ടീമിൽ അർജുൻ ടെണ്ടുൽക്കറും

- Advertisement -

പ്രീ സീസൺ മത്സരങ്ങൾക്കുള്ള മുംബൈ ടീമിൽ ഇടം നേടി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ. നാഗ്പൂരിൽ നടക്കുന്ന ബപുന കപ്പിനുള്ള 15 അംഗ ടീമിലാണ് അർജുൻ ടെണ്ടുൽക്കർ ഇടം നേടിയത്.  സെപ്തംബർ അഞ്ചു മുതലാണ് 50 ഓവർ വീതമുള്ള മത്സരങ്ങളുടെ തുടക്കം.

നേരത്തെ മുംബൈ ടി20 ലീഗിലും അർജുൻ ടെണ്ടുൽക്കർ കളിച്ചിരുന്നു. 19കാരനായ അർജുൻ ടെണ്ടുൽക്കറിനെ അന്ന് അഞ്ച് ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിളിച്ചത്. നേരത്തെ ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിൽ ബൗൾ ചെയ്യാനും അർജുന് അവസരം ലഭിച്ചിരുന്നു.

Advertisement