അനുരീത് സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുൻ പഞ്ചാബ് കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് താരം അനുരീത് സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. മുൻ റെയിൽവേ, ബറോഡ, സിക്കിം താരം കൂടിയാണ് അനുരീത്.

സോഷ്യൽ മീഡിയയിലൂടെ ആണ് താരം വിരമിക്കൽ അറിയിച്ചത്‌‌. 34 കാരനായ അദ്ദേഹം വലംകൈയ്യൻ ബാറ്റ്‌സ്മാനും വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമായിരുന്നു. 2008ൽ റെയിൽവേയ്‌ക്കായാണ് ഫസ്റ്റ് ക്ലാസിൽ അരങ്ങേറ്റം കുറിച്ചത്. ഐ പി എല്ലിൽ 18 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ നേടിയിട്ടുണ്ട്.