ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ നോര്‍ക്കിയ ഇല്ല

Sports Correspondent

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിക് നോര്‍ക്കിയ ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കളിക്കില്ല. താരത്തിന്റെ പരിക്ക് ആണ് ഇപ്പോള്‍ തിരിച്ചടിയായി മാറിയിരിക്കുന്നത്.

താരത്തിന് പകരക്കാരനെ ഇതുവരെ പ്രഖ്യാപിക്കുവാന്‍ ബോര്‍ഡ് മുതിര്‍ന്നിട്ടില്ല. നോര്‍ക്കിയയുടെ അഭാവത്തിൽ ഡുവാന്നെ ഒളിവിയര്‍ക്ക് അന്തിമ ഇലവനിൽ അവസരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.