മുന്‍ മുംബൈ സ്പിന്നര്‍ അങ്കീത് ചവാന്റെ വിലക്ക് നീക്കി ബിസിസിഐ. 2013ലെ ഐപിഎൽ സ്പോട്ട് ഫിക്സിംഗ് കേസിൽ ഉള്‍പ്പെട്ടതിനായിരുന്നു താരത്തെ വിലക്കിയത്. ശ്രീശാന്തും അജിത് ചന്ദേലയും ആയിരുന്നു വിലക്ക് നേരിട്ട മറ്റു രണ്ട് താരങ്ങള്‍. ഇതിൽ ശ്രീശാന്ത് കേരളത്തിനായി സയ്യദ് മുഷ്താഖ് അലി ട്രോഫിയിലൂടെ കഴിഞ്ഞ വര്‍ഷം തിരിച്ചുവരവ് നടത്തിയിരുന്നു.
കോടതി അങ്കീത് ചഹാന്റെ ആജീവനാന്ത വിലക്ക് ഏഴ് വര്‍ഷമായി കുറച്ച് കൊടുത്തിരുന്നു. സെപ്റ്റംബറിൽ വിലക്ക് അവസാനിച്ചതായി ബിസിസിഐയുടെ എത്തിക്സ് ഓഫീസര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്. താരത്തിനോട് ബിസിസിഐയുടെ ആക്ടിംഗ് സിഇഒ ഹേമംഗ് അമിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബിസിസിഐയ്ക്കും മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനും താരം നന്ദി അറിയിച്ചു.