അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച് ആഞ്ചലോ മാത്യൂസ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാന്‍ താല്പര്യമുണ്ടെന്ന് ലങ്കന്‍ ബോര്‍ഡിനെ അറിയിച്ച് സീനിയര്‍ താരം ആഞ്ചലോ മാത്യൂസ്. ബോര്‍ഡുമായി ചര്‍ച്ച തുടരുകയാണെന്നും ഉടനെ തീരുമാനം ഉണ്ടാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം. ആഞ്ചലോ മാത്യൂസിനെ അടുത്തിടെ നടന്ന പരമ്പരകളിൽ ബോര്‍ഡ് പരിഗണിച്ചിരുന്നില്ല. താരത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെങ്കിലും യുവ ടീമിന് പ്രാമുഖ്യം കൊടുക്കാനായിരുന്നു ബോര്‍ഡ് സീനിയര്‍ താരത്തെ ടമിൽ നിന്ന് ഒഴിവാക്കിയത്.

34 വയസ്സുകാരന്‍ താരം അവസാനം കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിരുന്നു. പുതിയ കരാര്‍ വ്യവസ്ഥയിലും താരം എതിര്‍പ്പ് പ്രകടിപ്പിച്ച് ഒപ്പു വയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് സീനിയര്‍ താരങ്ങള്‍ കരാര്‍ ഒപ്പു വയ്ക്കുവാന്‍ തയ്യാറായെങ്കിലും ടൂര്‍ അടിസ്ഥാനമാക്കിയുള്ള കരാര്‍ മാത്രമേ നല്‍കാനാകുവെന്നാണ് ലങ്കന്‍ ബോര്‍ഡ് ആഞ്ചലോ ഉള്‍പ്പെടെയുള്ള താരങ്ങളോട് പറഞ്ഞത്.