അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ടോപ് സ്കോറര്‍ ആയി മാറിയ ആഞ്ചലോ മാത്യൂസിനു ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ നേരിയ വര്‍ദ്ധനവ്. 2 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 25ാം സ്ഥാന്തതേക്കുയര്ന്ന മാത്യൂസ് പരമ്പരയില്‍ 97 റണ്‍സിന്റെ ഉയര്‍ന്ന സ്കോര്‍ ഉള്‍പ്പെടെ 235 റണ്‍സാണ് നേടിയത്. അതേ സമയം നിരഷന്‍ ഡിക്ക്വെല്ല 35ാം സ്ഥാനത്തേക്കുയര്‍ന്നു 4 സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്. കുശല്‍ ജനിത് പെരേര 16 സ്ഥാനങ്ങളുടെ വര്‍ദ്ധനവ് സ്വന്തമാക്കി 66ാം റാങ്കില്‍ നില്ക്കുന്നു.
പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ജീന്‍ പോള്‍ ഡുമിനു 40ാം സ്ഥാനത്താണ്. 227 റണ്‍സുമായി ആഞ്ചലോ മാത്യൂസിനു തൊട്ടുപിന്നിലായി റണ്വേട്ടയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ 11 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. അതേ സമയം ദക്ഷിണാഫ്രിക്കന്‍ നായകന് ആദ്യ 10 സ്ഥാനങ്ങളില്‍ നിന്ന് പുറത്തായി. പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കാതിരുന്നതിനാലാണിത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
