ജംഷദ്പൂർ എഫ് സി പ്രീസീസൺ ഫിക്സ്ചറുകൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ടാറ്റ ജംഷദ്പൂർ എഫ് സിയുടെ സ്പെയിനിൽ നടക്കുന്ന പ്രീസീസൺ മത്സരങ്ങളുടെ ഫിക്സ്ചറുകൾ എത്തി. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രീസീസൺ യാത്രയിൽ നാലു സൗഹൃദ മത്സരങ്ങളാണ് സ്പെയിനിൽ ജംഷദ്പൂർ കളിക്കുക. ഓഗസ്റ്റ് 14ന് ആണ് ടീം മാഡ്രിഡിലേക്ക് യാത്ര തിരിക്കുന്നത്. സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ആകും ജംഷദ്പൂരിനായി പ്രീസീസണായി സൗകര്യങ്ങൾ ഒരുക്കുന്നത്.

ഫിക്സ്ചർ:

ഓഗസ്റ്റ് 25: ജംഷദ്പൂർ vs ടൊറെലോഡോണസ് എഫ് സി

സെപ്റ്റംബർ 5: ജംഷദ്പൂർ vs ജിമ്നാസ്റ്റിക സെഗൊവിന

സെപ്റ്റംബർ 8: ജംഷദ്പൂർ vs സി ഡി മോസ്റ്റോൽസ്

സെപ്റ്റംബർ 13/14: ജംഷദ്പൂർ vs അത്ലറ്റിക്കോ മാഡ്രിഡ് ബി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial