ആഞ്ചലോ മാത്യൂസിന് കന്നി ഡബിൾ സെഞ്ചുറി, ജയം ലക്ഷ്യംവെച്ച് ശ്രീലങ്ക

- Advertisement -

സിംബാബ്‌വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം തന്റെ കന്നി ഡബിൾ സെഞ്ചുറി പൂർത്തിയാക്കി ആഞ്ചലോ മാത്യൂസ്. മാത്യൂസിന്റെ ഡബിൾ സെഞ്ചുറിയുടെ പിൻബലത്തിൽ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 515 റൺസ് എന്നാൽ നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് 157 റൺസിന്റെ ലീഡ് വഴങ്ങി ബാറ്റിംഗ് ആരംഭിച്ച സിംബാബ്‌വെ നാലാം ദിവസം അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 30 റൺസ് എടുത്തിട്ടുണ്ട്.

ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സിംബാബ്‌വെയുടെ പത്ത് വിക്കറ്റുകൾ വീഴ്ത്തി മത്സരം ജയിക്കാനാവും ശ്രീലങ്കയുടെ ശ്രമം. നിലവിൽ 15 റൺസുമായി മാസ്വോറെയും 14 റൺസുമായി മുദ്‌സിഗനിയാമയുമാണ് ക്രീസിൽ ഉള്ളത്. നേരത്തെ ആഞ്ചലോ മാത്യൂസ് ഡബിൾ സെഞ്ചുറി സ്വന്തമാക്കിയതോടെ ശ്രീലങ്ക തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 200 റൺസ് എടുത്ത മാത്യൂസ് പുറത്താവാതെ നിന്നു. ശ്രീലങ്കക്ക് വേണ്ടി ഡിക്ക്വെല്ലയും ധനഞ്ജയ സില്വയും 63 റൺസ് വീതമെടുത്ത് പുറത്തായി.

Advertisement