രണ്ട് ഗോളുകൾക്ക് വഴിയൊരുക്കി നെയ്മർ‍, പിഎസ്ജി ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലിൽ

- Advertisement -

ഫ്രഞ്ച് ലീഗ് കപ്പിന്റെ ഫൈനലിൽ കടന്ന് പിഎസ്ജി. എതിരാളികളായ റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ഒളിമ്പിക് ലിയോണിനെയാകും പിഎസ്ജി ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലിൽ നേരിടുക. ലില്ലെയെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയാണ് ലിയോൺ ഫൈനലിൽ കടന്നത്.

മൂന്ന് ദിവസത്തിനിടെ പിഎസ്ജിയുടെ രണ്ടാം കപ്പ് മാച്ചായിരുന്നു ഇന്നത്തേത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ടുഹൽ സ്ക്വാഡ് റൊട്ടേറ്റ് ചെയ്തു. നെയ്മറും എമ്പപ്പെയും ഇറങ്ങിയ കളിയിൽ പിഎസ്ജിയുടെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് നെയ്മറായിരുന്നു. ആദ്യ ഗോൾ മറ്റൊരു ബ്രസീലിയൻ താരമായ മാർക്വിന്യോസായിരുന്നു‌. എന്നാൽ ആദ്യ പകുതിയിൽ തന്നെ റീംസിന്റെ സെൽഫ് ഗോളും പിറന്നു. മാർഷൽ മുനെറ്റ്സി ചുവപ്പ് കണ്ട് പുറത്തായപ്പോൾ റീംസ് പത്ത് പേരായി ചുരുങ്ങി. നിയാൻസോ കവാസി പിഎസ്ജിയുടെ മൂന്നാം ഗോളും നേടി. ഇനി ലീഗ് വണ്ണിൽ പിഎസ്ജി ലില്ലെയെ നേരിടും.

Advertisement